ശബരിമലയിലേയും മാളികപ്പുറത്തേയും മേല്‍ശാന്തിമാരുടെ തെരഞ്ഞെടുപ്പ് ഇന്ന്

ശബരിമലയിലേയും മാളികപ്പുറത്തേയും മേല്‍ശാന്തിമാരെ ഇന്ന് തെരഞ്ഞെടുക്കും. 9 പേര്‍ വീതമുള്ള പട്ടികയില്‍ നിന്നാണ് ഇരു മേല്‍ശാന്തിമാരെയും തെരഞ്ഞെടുക്കുക. രാവിലെ 8 മണിക്ക് നടക്കുന്ന നറുക്കെടുപ്പിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. അടുത്ത ഒരു വര്‍ഷത്തേക്കായിരിക്കും മേല്‍ശാന്തിമാരുടെ നിയമനം.

ശ്രീകോവിലിന് മുന്നില്‍ വെച്ചായിരിക്കും നറുക്കെടുപ്പ്. എട്ടുമണിക്ക് ഉഷപൂജയ്ക്ക് ശേഷമാണ് നറുക്കെടുപ്പ്. മാളികപ്പുറത്തമ്മയുടെ മേല്‍ശാന്തിയെ അവിടെ വെച്ചായിരിക്കും തെരഞ്ഞെടുക്കുക.

സന്നിധാനത്തില്‍ പൊതുവെ പ്രതിഷേധം കുറവാണ്. അതുകൊണ്ടുതന്നെ പൊലീസുകാരെ കൂടുതല്‍ നിയോഗിക്കാന്‍ സാധ്യത കുറവാണ്. സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യങ്ങളൊന്നും തന്നെ സന്നിധാനത്ത് ഇതുവരെ ഒരുക്കിയിട്ടില്ല.

error: Content is protected !!