രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു

രൂപയെ പിടിച്ച് നിര്‍ത്താന്‍ റിസര്‍വ്വ് ബാങ്ക് നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുന്നില്ല. ഇന്ന് രൂപയുടെ മൂല്യം സര്‍വ്വകാലറിക്കോഡിലേക്ക് കൂപ്പു കുത്തി. 73.24 നിലവാരത്തിലേക്കാണ് രൂപ കൂത്തിയത്. അതായിത് ഒരു ഡോളറിന്റെ വിനിമയ മൂല്യം 73.24 രൂപ.
ക്രൂഡ് വില ഉയരുന്നതാണ് കാരണമായി പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ സര്‍ക്കാരിന്റെയും കേന്ദ്രബാങ്കിന്റെയും നിയന്ത്രണത്തിലല്ല എന്നാണ് കഴിഞ്ഞ ഏതാനം മാസങ്ങളായി രൂപവിലയില്‍ പ്രതിഫലിക്കുന്നത്. വരാനിരിക്കുന്ന ആര്‍ ബി ഐ വായ്പ നയത്തില്‍ നിരക്കുകള്‍ കൂട്ടിയേക്കുമെന്ന നിഗമനവും രൂപയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
രൂപ വില 60 ല്‍ താഴെ പിടിച്ച് നിര്‍ത്തും എന്ന അവകാശവാദവുമായി അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ കൂപ്പുകുത്തുന്ന ഇന്ത്യന്‍ പണത്തിന് മുമ്പില്‍ പകച്ച് നില്‍ക്കുന്ന കാഴ്ചായണ് കാണുന്നത്.