വാഹനാപകടം: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: കോരന്‍പീടികയില്‍ പിക്കപ്പ് വാന്‍ സ്‌കൂട്ടറില്‍ ഇടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി ശ്രീസ്ഥയിലെ ആദിത്യനാണ്(23)പരിക്ക്. ആദിത്യനെ പരിയാരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന ആദിത്യന്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിറകില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി വരികയായിരുന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ ആദിത്യന് കാലുകള്‍ക്ക് മാരകമായി പരിക്കേറ്റു. നാട്ടുകാരും പരിയാരം മെഡിക്കല്‍ കോളജ് പോലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

error: Content is protected !!