റഫാല്‍ കരാര്‍ പാക്കിസ്ഥാന് ലഭിക്കാത്തതാണ് രാഹുലിനെ ചൊടിപ്പിച്ചത്; ബിജെപി മുഖ്യമന്ത്രി

റഫാല്‍ കരാറിലെ ഗുരുതര അഴിമതിയില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി രാജസ്ഥാന്‍ മന്ത്രി ജശ്വന്ത് സിങ് യാദവ്. റഫാല്‍ കരാര്‍ പാക്കിസ്ഥാന് ലഭിക്കാതെ ഇന്ത്യയ്ക്ക് ലഭിച്ചതാണ് രാഹുലിനെ ചൊടിപ്പിച്ചതെന്നും ആ കരാര്‍ പാക്കിസ്ഥാന് ലഭിച്ചിരുന്നെങ്കില്‍ രാഹുലിന് സന്തോഷമാകുമായിരുന്നെന്നും ജശ്വന്ത് സിങ് യാദവ് പ്രതികരിച്ചു. അല്‍വാറില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

നിരവധി പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്താണ് ഇന്ത്യക്ക് കരാർ ലഭിച്ചതെന്നും പാക്കിസ്ഥാന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചതാണ് രാഹുലിനെ അസ്വസ്ഥനാക്കിയതെന്നും യശ്വന്ത് സിങ് പറയുന്നു. പാക്കിസ്ഥാന് കിട്ടിയിരുന്നുവെങ്കിൽ രാഹുലിന് സന്തോഷമായെനെ എന്നും അദ്ദേഹം പ്രതികരിച്ചു.

2009ൽ യുഎസ് അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തുകയും അന്ന് ഇന്ത്യയിലെ ഹിന്ദുക്കൾ കൊടും ഭീകരാരാണെന്ന്  കോൺഗ്രസ് അധ്യക്ഷൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നുവെന്നും യശ്വന്ത് ആരോപിക്കുന്നു. രാജ്യത്തെ ഹിന്ദുക്കളെ തരംതാഴ്ത്തി പകരം പാക്കിസ്ഥാനെ പ്രതിപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും  ഇന്ത്യയിലെ ഹിന്ദുക്കൾ മുഴുവനും ഭീകരവാദികൾ എന്ന് പറഞ്ഞ രാഹുൽ എന്താണ് ഉദ്ദേശിച്ചതെന്നും ഇതാണോ ഇന്ത്യയുടെ പ്രധാനമന്ത്രി പദം മോഹിച്ചിരിക്കുന്ന ഒരാളുടെ മനസിലിരിപ്പെന്നും യശ്വന്ത് സിങ് ചോദിക്കുന്നു.

ഡിസംബറിൽ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നിർണ്ണായകമായിരിക്കുന്ന സാഹചര്യത്തിലാണ് രാഹുലിനെ കടന്നാക്രമിച്ചു കൊണ്ട് മന്ത്രി രംഗത്തെത്തിരിക്കുന്നത്. റാഫാൽ കാറുമായി ബന്ധപ്പെട്ട് മോദിക്കെതിരെയും സർക്കാരിനെതിരെയും  കോണ്‍ഗ്രസ് ദിവസങ്ങൾ
കഴിയുംന്തോറും  ആരോപണങ്ങൾ കടുപ്പിച്ച് കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പദ്ധതികള്‍ വിശകലനം ചെയ്യാന്‍ ചേര്‍ന്ന ബി.ജെ.പി നേതാക്കളുടെ യോഗത്തിലും സമാനവിമര്‍ശം ഉയര്‍ന്നിരുന്നു.

error: Content is protected !!