രഹ്ന ഫാത്തിമക്കെതിരെ ബി.എസ്.എന്‍.എല്‍ നടപടി

ശബരിമല ദര്‍ശനത്തിനെത്തിയ രഹ്ന ഫാത്തിമയ്ക്കെതിരെ ബി.എസ്.എന്‍.എല്‍ നടപടി ആരംഭിച്ചു. പ്രാഥമിക നടപടിയെന്ന നിലയില്‍ രഹ്ന ഫാത്തിമയെ സ്ഥലംമാറ്റി.
കൊച്ചി ബോട്ട് ജെട്ടി ബ്രാഞ്ചില്‍ നിന്നും രവിപുരം ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്. ആഭ്യന്തര അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ബി.എസ്.എന്‍.എല്ലിന്റെ തീരുമാനം. ടെലിഫോണ്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രഹ്നയെ ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത ബ്രാഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്.