റാഫേല്‍ വിമാനം വാങ്ങിയത് പാക്കിസ്ഥാനെ ആക്രമിക്കാന്‍ വേണ്ടി; ബിജെപി

റാഫേല്‍ യുദ്ധവിമാനക്കറാറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് തടിയൂരാന്‍ പുതിയ ന്യായവാദവുമായി ബി.ജെ.പി. പാക്കിസ്ഥാനെ ആക്രമിക്കാന്‍ വേണ്ടിയാണ് റാഫേല്‍ യുദ്ധവിമാനം വാങ്ങിയതെന്നാണ് ബി.ജെ.പി വക്താവ് സുധാന്‍ഷു ത്രിവേദി പറയുന്നത്.

പാകിസ്ഥാന്റെ കൈയില്‍ ആയുധം നല്‍കുന്ന നടപടിയാണ് കരാറിനെതിരെ നിലപാട് എടുക്കുന്നതിലൂടെ കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിനെ ആക്രമിക്കുന്നതിനായി പാകിസ്ഥാന്റെ അതേ ശൈലിയിലാണ് കോണ്‍ഗ്രസും സംസാരിക്കുന്നത്. പാകിസ്ഥാന്‍ ഇന്ത്യന്‍ യുഎസില്‍ സംസാരിച്ച വേളയില്‍ എല്ലാം തന്നെ പ്രതിഷേധിച്ചിട്ടുണ്ട്. പക്ഷേ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നിലപാടിനെ കോണ്‍ഗ്രസ് നേതാവ് പരസ്യമായി എതിര്‍ത്ത് സംസാരിച്ചത് തെറ്റായി പോയി. അത് പാകിസ്ഥാന് അനുകൂലവും ഇന്ത്യന്‍ പൈതൃകത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ശശി തരൂര്‍ സുഷമ സ്വരാജിന്റെ പ്രസംഗത്തെ വിമര്‍ശിച്ച് യുഎസില്‍ സംസാരിച്ചിരുന്നു. ഇതിനെതിരെയാണ് സുധാന്‍ഷു ത്രിവേദി രംഗത്ത് വന്നിരിക്കുന്നത്.

error: Content is protected !!