ഹിന്ദുവിന്റെ അഭിമാനം സംരക്ഷിക്കാന്‍, 48 മണിക്കൂറിനകം ഓര്‍ഡിനന്‍സ് ഇറക്കണം’; ഭീഷണിയുമായി പ്രവീണ്‍ തൊഗാഡിയ

ശബരിമലയിലെ സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രത്തോട് ഓർഡിനൻസ് ഇറക്കാൻ ആവശ്യപ്പെട്ട് പ്രവീൺ തൊഗാഡിയ. ഹിന്ദുവിന്റെ അഭിമാനം സംരക്ഷിക്കാനാണ് ബി.ജെ.പിക്ക് വോട്ട് ചെയ്തതെന്നും അതിനാൽ ഹിന്ദുവിന്റെ ആവശ്യങ്ങൾ അനുസരിച്ച് ശബരിമലയിലെ സ്ത്രീ പ്രവേശനം തടഞ്ഞ് ഓർഡിനൻസ് ഇറക്കണമെന്നും തൊഗാഡിയ തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. ശബരിമല സംരക്ഷണ സമിതിയുടെ രക്ഷായാത്രയുടെ സമാപനം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓർഡിനൻസ് കൊണ്ടുവരാൻ തയാറാകാത്ത കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ചു പരിഷത്തിന്റെ നേതൃത്വത്തിൽ 17 ന് അർധരാത്രി മുതൽ 18 ന് അർധരാത്രി വരെ സംസ്ഥാനത്തു ഹർത്താൽ നടത്തുമെന്നും തൊഗാഡിയ പറഞ്ഞു. കേന്ദ്രത്തിൽ പ്രതിപക്ഷത്തല്ല ഭരണപക്ഷത്താണ് ബി.ജെ.പിയെന്നും 48 മണിക്കൂറിനുള്ളിൽ ജെല്ലി കെട്ട് മാതൃകയിൽ ഓർഡിനൻസ് ഇറക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.

പന്തളം കൊട്ടാരത്തിൽ നിന്നു കഴിഞ്ഞ 11 നാണ് യാത്ര ആരംഭിച്ചത്. സാധ്വി പ്രാചി, ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥൻ, ശ്രീകൃഷ്ണരാജ് എന്നിവരും പരിപാടിയിൽ പ്രസംഗിച്ചു.

error: Content is protected !!