പ്രധാനമന്ത്രി ജപ്പാനില്‍: ഷിന്‍സോ ആബേയുമായി ഇന്ന് കൂടിക്കാഴ്ച്ച

രണ്ടുദിവസത്തെ ജപ്പാൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ടോക്കിയോയില്‍ എത്തി. ജപ്പാൻ പ്രാധാനമന്ത്രി ഷിൻസോ ആബേയുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും.

ജപ്പാൻ പ്രധാനമന്ത്രിയുടെ ഒഴിവുകാല വസതിയിലാണ് നരേന്ദ്രമോദിക്ക് ഉച്ചവിരുന്ന് നൽകുന്നത്. സൈനിക രംഗത്തെ സഹകരണത്തിനുളള കരാറുകളിൽ ഇരു പ്രധാനമന്ത്രിമാരും ഒപ്പുവക്കും. അദാനി ഉൾപ്പെടെയുളള വ്യവസായികളുടെ സംഘവും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

error: Content is protected !!