‘’പെൺകുട്ടികൾ ചൊവ്വയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നത്’’: പിണറായി

ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവിഷയത്തില്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി അതേപടി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. രാജ്യം ഭരിക്കുന്ന കക്ഷി തന്നെ നിയമം അട്ടിമറിക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ പങ്കെടുക്കവെയാണ് ശബരിമല വിഷയത്തിലെ നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചത്.

പെൺകുട്ടികൾ ചൊവ്വയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നത്. ശബരിമലയിൽ പ്രക്ഷോഭരംഗത്തുള്ള ബി.ജെ.പിയെയും കോൺഗ്രസിനെയും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആർ ബാലകൃഷ്ണപിള്ള, എഴുത്തുകാരി കെ.ആർ മീര, ടി.കെ ആർ നായർ, പി.ഡി.റ്റി ആചാരി, അശോകൻ ചരുവിൽ, സ്വാമി സന്ദീപാനന്ദ ഗിരി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

error: Content is protected !!