‘ഇല്ലാതാക്കുമോ എന്ന ഭയമുണ്ട്’; ബിഷപ്പിന് ജാമ്യം ലഭിച്ച ആശങ്കയില്‍ കന്യാസ്ത്രീകള്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ ആശങ്കയുമായി കന്യാസ്ത്രീകള്‍. തങ്ങളെ ഇല്ലാതാക്കുമോ എന്ന ഭയമാണ് കന്യാസ്ത്രീകള്‍ പങ്കുവയ്ക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യം വേഗത്തില്‍ ആയതില്‍ ആശങ്കയും വിഷമമുണ്ടെന്നും പറഞ്ഞ ഇവര്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നുവെന്നും വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം ഉണ്ടായേക്കാമെന്ന സംശയവും കന്യാസ്ത്രീകള്‍ക്കുണ്ട്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. കേരളത്തിലേക്ക് പ്രവേശിക്കരുത് എന്ന നിബന്ധന ഉള്‍പ്പെടെ ഉപാധികളോടെ ആയിരുന്നു ജാമ്യം.

എന്നാല്‍ കേരളത്തിനകത്തായാലും പുറത്തായാലും ബിഷപ്പ് ചെയ്യാനുള്ളതൊക്കെ ചെയ്യുമെന്നാണ് കന്യാസ്ത്രീകള്‍ ആരോപിക്കുന്നത്.

error: Content is protected !!