ഹര്‍ത്താലിനെക്കുറിച്ച് അറിയില്ലെന്ന് വി. മുരളീധരന്‍.

അയ്യപ്പസേവാ സമിതി വ്യാഴാഴ്ച്ച നടത്താന്‍ തീരുമാനിച്ച ഇരുപത്തിനാലു മണിക്കൂര്‍ ഹര്‍ത്താലിനെക്കുറിച്ച് തനിക്കറിയില്ലെന്നു ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറി വി. മുരളീധരന്‍. ശബരിമല വിഷയത്തെക്കുറിച്ചുള്ള പ്രതികരണമാരാഞ്ഞപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം അവസാനിപ്പിക്കണമെന്നും കേരളത്തിന്‍റെ മനസിനൊപ്പം നില്‍ക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു. സ്ത്രീ സമൂഹം ഒറ്റക്കെട്ടായി നടത്തുന്ന സമരമാണിത്. സർക്കാർ വിട്ടുവീഴ്ച ചെയ്യണം. വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുക്കണം.

ബിജെപിക്ക് ആരെയും ആക്രമിക്കണമെന്നില്ല. വലിയ ആൾക്കൂട്ടമാണ് അവിടെയുള്ളത്. ഈ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ ശ്രമം കാരണമാണ് അവിടെ അക്രമണ സംഭവങ്ങൾ നടക്കുന്നത്. കടകംപള്ളിക്ക് ഒരു മന്ത്രി എന്ന നിലയിൽ സാമാന്യ വിവരം വേണമെന്നും. കടകംപള്ളി പറയുന്നത് വിഡ്ഢിത്തരമാണെന്നും വി.മുരളീധരന്‍ പറഞ്ഞു.

error: Content is protected !!