മുന്‍ കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരി അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ എൻ.ഡി.തിവാരി (93) അന്തരിച്ചു. തന്റെജന്മദിനത്തിലായിരുന്നു തിവാരിയുടെ അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു തിവാരി. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ സ്ഥിതി വഷളാകുകയായിരുന്നു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായിരുന്നു തിവാരി ഉത്തര്‍പ്രദേശില്‍ നാലു തവണയാണ് മുഖ്യമന്ത്രിയായത്. ഗവര്‍ണര്‍, കേന്ദ്രമന്ത്രി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.