കണ്ണൂര്‍ നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ നാറ്റ്പാക് റിപ്പോര്‍ട്ട് നടപ്പാക്കും: ജി.സുധാകരന്‍
കണ്ണൂര്‍ നഗരത്തിലെ കടുത്ത ഗതാഗത കുരുക്ക് പരിഹരിക്കാന്‍ നാറ്റ്പാക് പഠനം നടത്തി പദ്ധതി ആവിഷ്ക്കരിക്കണമെന്ന് കേരള ചേമ്പറിന്റെയും ദിശയുടെയും ചെയര്‍മാന്‍ സി.ജയചന്ദ്രനും ട്രഷറര്‍ ടി.സോമശേഖരനും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് നിവേദനം നല്‍കി. 950 കോടി രൂപയുടെ ടൌണ്‍ റോഡ് ഡെവലപ്മെന്റ് പദ്ധതി ഉടന്‍ തന്നെ നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രിയോട് അഭ്യര്‍ഥിച്ചു.
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്ന അവസരത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലെക്ക് കാര്യങ്ങള്‍ പോകതിരികാന്‍ എത്രയും പെട്ടെന്ന് പദ്ധതി നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്ന് ഇന്ന് ഗസ്റ്റ് ഹൌസില്‍ വെച്ച് മന്ത്രിയെ കണ്ട സി.ജയചന്ദ്രനും ടി.സോമശേഖരനും അറിയിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതി ആവിഷ്ക്കരിച്ചിരുന്നെങ്കിലും പിന്നീട് നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല.
എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റുകളില്‍ ഘട്ടം ഘട്ടമായി ഈ പദ്ധതി നടപ്പിലാക്കുന്നതിനു പ്രഖ്യാപനം നടത്തിയെങ്കിലും പിന്നീട് കാര്യമായ നീക്കുപോക്കുകള്‍ ഉണ്ടായില്ല. നാറ്റ്പാക് റിപ്പോർട്ട് പൂർണമായും നടപ്പിലാക്കുന്നത് ഇപ്പോൾ പെട്ടന്ന് ഇല്ലെങ്കിലും കണ്ണൂർ, ആലപ്പുഴ, കൊല്ലം നഗരങ്ങളിൽ ഗതാഗതം സുഗമമാക്കാൻ പദ്ധതികൾ നടപ്പിലാക്കും എന്നു മന്ത്രി വ്യക്തമാക്കി. തയാറാക്കിയ പ്രോജക്റ്റ് പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു.