കഞ്ചാവ് ലോബിയുടെ ക്വട്ടേഷന്‍; വിവരം നല്‍കിയ ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമം
തലസ്ഥാനത്ത് കഞ്ചാവ് ലോബിയുടെ ക്വട്ടേഷൻ. എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയ ഓട്ടോ ഡ്രൈവറെ കഞ്ചാവ് വിൽപ്പനക്കാരന്റെ നേതൃത്വത്തിൽ വധിക്കാൻ ശ്രമം നടന്നു. കാറിലും ബൈക്കിലുമായെത്തിയ സംഘത്തിനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
തമ്പാനൂരിൽ സമീപം വച്ചാണ് ഷെഫീക്കെന്നയാളിൻറെ ഓട്ടോക്കു മുന്നിൽ അക്രമി സംഘി ചാടിവീണത്. ഓട്ടോഡ്രൈവറെ പുറത്തു തള്ളിയിട്ട് മർദ്ദിച്ചു. വാഹനം തല്ലിപൊളിച്ചു. ആയുധമെടുത്ത് വെട്ടാൻ ശ്രമിക്കുന്നതിനിടെ അനീഷ് ഓടി രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.
ഷെഫീക്കും കഞ്ചാവു കേസിൽ പ്രതിയായിരുന്നു. വിതുര സ്വദേശികളായ ഷെഫീക്കും- അനീഷും ഇടനിലക്കാരനായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇടയ്ക്ക് തെറ്റിപ്പിരിഞ്ഞതോടെ അനീഷിനെ കുറിച്ചുള്ള വിവരങ്ങള്‍ ഷെഫീക്കിൽ നിന്നും എക്സൈസ് ശേഖരിച്ചു. അനീഷിനെ എക്സൈസ് പിടികൂടിയാണ് പ്രകോപനത്തിന് കാരണം.
രാവിലെ മുതൽ അക്രമിസംഘത്തിലുണ്ടായിരുന്ന അനീഷ് ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നതായി ഷെഫീക്ക് പൊലീസിന് മൊഴി നൽകി. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിൻറെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.