ശബരിമലയിലെത്തുന്ന യുവതികളെ തടയില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍
യുവതികളായ വിശ്വാസികള്‍ ശബരിമലയിലേക്ക് വന്നാല്‍ കോണ്‍ഗ്രസ് തടയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ യുവതികള്‍ ശബരിമലയിലേക്ക് വരാതിരിക്കാന്‍ ശ്രമിക്കണമെന്നും തീകൊണ്ട് കളിക്കരുതെന്നും കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധിക്കെതിരായുള്ള ആര്‍എസ്എസ് സമരത്തിൽ കോൺഗ്രസുകാർ പങ്കെടുത്തതിനെ ന്യായീകരിച്ച ചെന്നിത്തല കോൺഗ്രസ് ഭക്തർക്കൊപ്പമാണെന്നായിരുന്നു പറഞ്ഞത്. ആര്‍എസ്എസും ബിജെപിയും ശബരിമലയെ സംഘർഷ ഭൂമിയാക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.