വളരെ ചെറിയ പ്രായത്തില്‍ താന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്: വെളിപ്പെടുത്തലുമായി പാര്‍വതി

വളരെ ചെറിയ പ്രായത്തില്‍ തനിക്കെതിരെ അതിക്രമം ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി പാര്‍വതി. മുംബൈ ചലച്ചിത്ര മേളയില്‍ സംസാരിക്കുമ്പോഴാണ് തനിക്ക് നേരിടേണ്ടി വന്ന് അക്രമത്തെ കുറിച്ച് പാര്‍വതി. മീടു വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കലക്റ്റീവുകളുടെ പ്രാധാന്യത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. പാര്‍വതിയെ കൂടാതെ ,റിമ കല്ലിങ്കല്‍,അഞ്ജലി മേനോന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

‘കുട്ടിയായിരിക്കുമ്പോഴാണ് താന്‍ ആക്രമിക്കപ്പെട്ടത്. അത്  തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ എടുത്തു. ആക്രമത്തെ അതിജീവിച്ച ഒരാളാണ് താന്‍ എന്ന് സ്വയം ബോധ്യപ്പെടുത്തുക എന്നത് ഇന്നും ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന പോരാട്ടമാണ്. മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് എനിക്കത് സംഭവിച്ചത്. 12 വര്‍ഷമെടുത്തു അതൊരു ആക്രമണമായിരുന്നെന്ന് തിരിച്ചറിയാണ്. ഞാനന്ന് വളരെ ചെറിയ കുട്ടിയായിരുന്നു. ആ അക്രമം ഞാന്‍ ചോദിച്ചു വാങ്ങിയതല്ല’ പാര്‍വ്വതി പറഞ്ഞു.

ഞാന്‍ അക്രമിക്കപ്പെട്ടതിനെ കുറിച്ച് മറ്റൊരാളോട് തുറന്ന് സംസാരിക്കാന്‍ 12 വര്‍ഷം കൂടി സമയമെടുത്തു. പക്ഷെ അതിജീവനം എന്നത് തിരിച്ചറിയുന്നതും സംഭവിച്ചുവെന്ന് അംഗീകരിക്കുന്നതും അതിനെ മറികടക്കുന്നതുമെല്ലാം ജീവീതത്തില്‍ അനുഭവിക്കുന്ന വലിയ പോരാട്ടം തന്നെയാണെന്ന് പാര്‍വ്വതി അഭിപ്രായപ്പെട്ടു. ഇത്തവണത്തെ ചലച്ചിത്ര മേളയുടെ ജൂറി അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് പാര്‍വ്വതി.

error: Content is protected !!