ലൈംഗികാരോപണത്തെ ചിരിച്ചു തള്ളുന്നുവെന്ന് മുകേഷ്

ടെലിവിഷന്‍ കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫിന്റെ ലൈംഗികാരോപണത്തെ ചിരിച്ചു തള്ളുന്നുവെന്ന് നടനും എംഎല്‍എയുമായ മുകേഷ്. ആ പെണ്‍കുട്ടിയെ തനിക്ക് അറിയില്ലെന്നും ഓര്‍മ്മ പോലുമില്ലെന്നും മുകേഷ് പ്രതികരിച്ചു. ആരേയും ആര്‍ക്കും തേജോവധം ചെയ്യാവുന്ന അവസ്ഥയാണെന്നും ആ പെണ്‍കുട്ടിയെ താന്‍ കണ്ടിട്ടുപോലുമില്ലെന്നും മുകേഷ് പറഞ്ഞു. താനൊരു എംഎല്‍എ ആയ കൊണ്ടാകാം ഇത്തരത്തിലൊരു നീക്കമെന്നും ഇതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും മുകേഷ് വ്യക്തമാക്കി. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

പത്തൊന്‍പത് വര്‍ഷം മുമ്പ് നടന്ന സംഭവമാണ് ടെസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മീ ടു ഇന്ത്യ, ടൈസ് അപ്, മീ ടു എന്നീ ഹാഷ് ടാഗുകള്‍ ചേര്‍ത്ത് , ഇതാണ് തനിക്ക് പറയാനുള്ളതെന്ന് എഴുതിയായിരുന്നു ടെസിന്റെ വെളിപ്പെടുത്തല്‍. കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോള്‍ നിരന്തരം തന്റെ മുറിയിലെ ഫോണ്‌ലേക്ക് മുകേഷ് വിളിച്ച് ശല്യം ചെയ്യുമായിരുന്നെന്നും പ്രതികരിക്കാതെ വന്നപ്പോള്‍ തന്റെ മുറി നടന്റെ മുറിയ്ക്കടുത്തേക്ക് മാറ്റിച്ചു എന്നും ടെസ് വെളിപ്പെടുത്തിയിരുന്നു.

അതേസമയം ആരോപണം വന്നാല്‍ നിയമരപായി മുന്നോട്ട് പോകട്ടെയെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

 

error: Content is protected !!