ബിജെപി ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ഒക്ടോബര്‍ 27 ന്; അമിത് ഷാ കണ്ണൂരില്‍ വിമാനമിറങ്ങും

ബിജെപി കണ്ണൂര്‍ ജില്ലാ ആസ്ഥാന മന്ദിരമായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം ഒക്ടോബര്‍ 27 ന് നടക്കും. ഉദ്ഘാടനം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍വ്വഹിക്കും. തുടര്‍ന്ന് താളിക്കാവ് മൈതാനിയില്‍ പൊതുസമ്മേളനം നടത്തും. താളിക്കാവിന് സമീപം നാല് നിലകളിലായാണ് മന്ദിരം ഒരുക്കിയിരിക്കുന്നത്. ആധുനിക സൌകര്യങ്ങളോടെയാണ് മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ചടങ്ങില്‍ ഒ. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള മാരാര്‍ജിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം, ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ തുടങ്ങിയവര്‍ സംബന്ധിക്കും.

ഉദ്ഘാടനത്തില്‍ സംബന്ധിക്കാന്‍ അമിത് ഷാ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങും. പ്രത്യേക സ്വകാര്യ വിമാനത്തിലയിരിക്കും ഷാ എത്തുക. ഇക്കാര്യത്തില്‍ അന്തിമ അനുമതി ലഭിച്ചെന്നാണ് ബിജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. വിമാനത്താവളത്തിൽ  ഇറങ്ങുന്ന അമിത് ഷായ്ക്ക് ഉചിതമായ സ്വീകരണം നൽകുമെന്നും നേതാക്കള്‍ കൂട്ടിചേര്‍ത്തു.

കണ്ണൂരിലെത്തുന്ന അമിത്ഷാ ഉദ്ഘാടനത്തിനുശേഷം പിണറായിലെ ബലിദാനികളായ ഉത്തമന്റെയും, രമിത്തിന്റെയും പിണറായിയിലെ വീട് സന്ദർശിച്ച ശേഷം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകും.  തിരുവനന്തപുരത്ത് സംസ്ഥാന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം ഡല്‍ഹിക്ക് മടങ്ങും.

error: Content is protected !!