ഗ്യാസ് കണക്ഷന്‍ ഇനി വീട്ടുപടിക്കലെത്തും

രേഖകളില്ലാതെ വീട്ടുപടിക്കൽ പുതിയ ഗ്യാസ് കണക്ഷനും ഉപഭോക്താക്കൾക്ക് റീഫില്ലും കൊടുക്കുന്ന പരിപാടിക്കു ജില്ലയില്‍ തുടക്കമായി. അഴീക്കോട് പുതപ്പാറ ഗൃഹ ജ്യോതി ഗ്യാസ് ഏജൻസി വഴിയാണ് വിതരണം. ആദ്യ ഘട്ടമായി അഴീക്കോട്, ചിറക്കൽ, വളപട്ടണം എന്നീഗ്രാമ പഞ്ചായത്തിലും കണ്ണൂർ കോർപ്പറേഷൻ ഏരിയയിലും ഇതു ലഭ്യമാകും. ആവശ്യമുള്ളവർ0497274 1178 എന്ന നമ്പറിൽ വിളിച്ചാൽ സിലിണ്ടർ വീട്ടിലെത്തിക്കും.
ഓരോ ഗ്രാമ പഞ്ചായത്തിലും പ്രമോട്ടർമാർ വഴി വിതരണ സംവിധാനം പൂർണമാകുന്നതോടെ ജില്ലയിൽ മുഴുവൻ ഈ സേവനം ലഭ്യമാകുമെന്ന് വളപട്ടണം ഹൈവേ ഫ്യൂവൽ സിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കോഴിക്കോട് ഇൻഡേൻ ഏരിയ മാനേജർ SSR കൃഷ്ണമൂർത്തി പറഞ്ഞു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എല്ലാ പെട്രോൾ പമ്പുകളിലും താമസമില്ലാതെ സിലിഡണ്ടറുകൾ ലഭ്യമാകും. ജില്ലയിലെ പെട്രോൾ പമ്പിലൂടെ ഗ്യാസ് സിലിന്റർ വിതരണം ചെയ്യുന്ന പരിപാടിയുടെ ഉത്ഘാടനം വളപട്ടണം ഹൈവേ ഫ്യൂവൽ സിൽ റീട്ടെയിൽ സെയിൽസ് മാനേജർ PV അജിത്ത് ഉത്ഘാടനം ചെയ്തു.
നിലവിൽ ഗ്യാസ് കണകഷനുള്ള വീടുകളിലും അഡീഷണൽ അടുപ്പിനായി രേഖകളില്ലാതെ ഗ്യാസ് സിലിന്റുകൾ ലഭ്യമാകം – അന്യസംസ്ഥാന തൊഴിലാളികൾ, വിദ്യാർത്ഥികൾ, പരിപാടി നടത്തുന്നവർ എന്നിവർക്ക് ഇത്തരം സംവിധാനങ്ങൾ സൗകര്യപ്രദമാെണന്നു സീനിയർ ഏരിയാ മാനേജർ കൃഷ്ണമൂർത്തി പറഞ്ഞു- ഓരോ ഗ്രാമപഞ്ചായത്തിലും സിലിന്റർവിതരണം ചെയ്യൽ താല്പര്യമുള്ളവർ 0497274 1178 എന്ന നമ്പരിൽ ബന്ധപ്പെടണം കണ്ണൂർ LPG സെയിൽസ് മാനേജർ ശ്രീമതി ചിത്രസ്വാഗതവും ഹൈവേ ഫ്യൂവൽസ് ഉടമ ശശീന്ദ്രൻ നന്ദിയും പറഞ്ഞു.