രക്ഷകനായി ചാള്‍സണ്‍ വീണ്ടും; പയ്യാമ്പലത്ത് ഒഴുക്കില്‍പെട്ടയാളെ രക്ഷപ്പെടുത്തി

പയ്യാമ്പലം ബീച്ചില്‍  തിരയില്‍ പെട്ട് ഒഴുകി പോയ ആളെ രക്ഷപ്പെടുത്തി.  കോയമ്പത്തൂര്‍ ശ്രീകൃഷ്ണ എൻജിനീയറിങ് കോളജ് വിദ്യാർത്ഥികളായ 12 പേർ കടലിൽ കുളിക്കുന്നതിനിടെ  പ്രഭാകര്‍ (20) എന്ന വിദ്യാര്‍ഥി തിരയില്‍ പെട്ട് ഒഴുകി പോവുകയായിരുന്നു. അപകടം കണ്ടവര്‍  പെട്ടെന്ന് വിവരം അറിയിച്ചതിനാൽ ആളെ രക്ഷപെടുത്താന്‍ സാധിച്ചു.

പയ്യാമ്പലത്തെ ലൈഫ് ഗാര്‍ഡായ ഏഴിമല സ്വദേശി ചാള്‍സണ്‍ ആണ് രക്ഷകനായെത്തിയത്. അപകട സ്ഥലത്ത് നിന്നും ഏറെ ദൂരെ ആയിരുന്നു ചാള്‍സണ്‍ ഡ്യൂട്ടിയില്‍ ആയിരുന്നത്. എന്നാല്‍ വിവരം ലഭിച്ച ഉടനെ അദ്ദേഹം കുതിച്ചെത്തുകയായിരുന്നു. മുന്‍പും നിരവധി പേരെ സമാന സാഹചര്യങ്ങളില്‍ ചാള്‍സണ്‍ രക്ഷപ്പെടുത്തിയിരുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ മികച്ച ലൈഫ് ഗാര്‍ഡിനുള്ള അവാര്‍ഡ് നേടിയിട്ടുള്ള ചാള്‍സണ്‍  സാഹസിക നീന്തലില്‍ ലോക റെക്കോര്‍ഡ്‌ ജേതാവാണ്‌.

ഫയർ ഫോഴ്സ്, പോലീസ് കൺട്രോൾ റൂo എന്നിവർ സ്ഥലത്തെത്തിയിരുന്നു. പ്രഭാകറിനെ ജില്ലാ ആസ്പത്രിയിലും അവിടുന്നു എ.കെ.ജി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.  ഉച്ചയ്ക്ക് 12 മണിയോടെ യാണ് സംഭവം.

അപകടത്തില്‍പെട്ട പ്രഭാകറും സുഹൃത്തുക്കളും പിന്നീട് ചാള്‍സനെ കാണാന്‍ എത്തിയപ്പോള്‍…
error: Content is protected !!