കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്: ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകില്ല
കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ഉണ്ടാകില്ലെന്ന് സൂചന. സര്‍ക്കാരിന് നല്‍കിയ കത്തില്‍ ഒദ്യോഗിക നിലപാട് കാത്തിരിക്കുകയാണെന്ന് എം.ഡി. ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു. മിന്നല്‍ പണിമുടക്കിന്‍റെ പേരില്‍ കെഎസ്ആര്‍സിക്ക് വരുമാന നഷ്ടമുണ്ടായിട്ടില്ലെന്ന് സംയുക്ത സമര സമിതി വിശദീകരിക്കുന്നു.
കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടംബശ്രീക്ക് കൈമാറാനുള്ള നീക്കത്തിനെതിരായ യൂണിയനുകളുടെ പ്രതിഷേധമാണ് കഴിഞ്ഞ് ചൊവ്വാഴ്ച മൂന്നരമണിക്കൂര്‍ നീണ്ട മിന്നല്‍ പണിമുടക്കിന് വഴിവച്ചത്.1200ഓളം ഷെഡ്യൂളുകള്‍ തടസ്സപ്പെട്ടുവെന്നും ഒരുകോടിയോളം വരുമാന നശ്ടമുണ്ടായെന്നും കെഎസ്ആര്‍ടിസി ആരോപിക്കുന്നു. ഇതിന് ഉത്തരവാദികളായ ജിവനക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എംഡി ടോമിന്‍ തച്ചങ്കരി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പൊതുമേഖലാ സ്ഥാപനത്തിലെ ജീലവക്കാര്‍ക്കെതിരെ നടപിടെയടുക്കുന്നതിന് പരിമതിയുണ്ടെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. ഔദ്യോഗിക തീരുമാനം ഈയാഴ്ച കെഎസ്ആര്‍ടിസിയെ അറിയിക്കും.
മിന്നല്‍ പണിമുടക്ക് നടന്ന ഒക്ടോബര്‍ 16 ചൊവ്വാഴ്ച 6,47,22,816 രൂപയാണ് കെഎസ്ആര്‍ടിസിയുടെ വരുമാനം. തൊട്ടു മുന്‍പുള്ള ചൊവ്വാഴ്ചയെ അപേക്ഷിച്ച് 22ലക്ഷം രൂപ അധികമാണിതെന്ന് സമരസിമിതി വിശദീകരിക്കുന്നു. പണിമുടക്ക് സ്റ്റേ ചെയ്ത ഹൈക്കടോതി ഉത്തരവ്. നിലനില്‍ക്കുമ്പോഴാണ് മിന്നല്‍ പണിമുടക്ക് നടന്നത്. ഇത് നിയമവിരുദ്ധമാണെന്ന നിലപാട് സംയുക്ത സമരസിമിതി തള്ളി.