കൊയിലി ഹോസ്പിറ്റല്‍ ഡയറക്ടർ ഡോ. കെ. പ്രമോദ് കുമാര്‍ മരിച്ച നിലയില്‍

കണ്ണൂരിലെ ആതുര സേവന രംഗത്തെ പ്രശസ്ത സ്ഥാപനമായ കൊയിലി ഹോസ്പിറ്റലിന്റെ പാര്‍ട്ണര്‍മാരിലൊരാളും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. കെ. പ്രമോദ് കുമാറിനെ(54) മരിച്ച നിലയില്‍ കണ്ടെത്തി.കൊയിലി ആശുപത്രി സ്ഥാപകന്‍ കൊയിലി ഭാസ്‌കരന്റെയും ശാന്തയുടെയും മകനാണ്. കണ്ണൂര്‍ ചിറക്കലിലെ   വസതിയിലാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം വരെ ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടര്‍ താമസസ്ഥലത്ത് രാത്രിയില്‍ തനിച്ചായിരുന്നു. ഇന്നു രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ഭാര്യ: സുലോചന. മക്കള്‍: വിദ്യാര്‍ത്ഥികളായ അക്ഷയ്, അദ്വൈത്.

error: Content is protected !!