കണ്ണൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍.ഡി.എഫ് തൂത്തുവാരി
കണ്ണൂർ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന 4 സീറ്റിലും എല്‍.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് ശക്തി കേന്ദ്രമായ എടക്കാട് ബ്ലേക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. നിലവിൽ യു.ഡി.എഫ്ന്റെ കുത്തകയായിരുന്ന കൊളച്ചേരി സീറ്റ് 35 വോട്ടിനാണ് വിജയിച്ചത്. കെ.അനിൽ കുമാറാണ് എല്‍.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടി വിജയിച്ചത്.
തലശേരി നഗരസഭ ആറാം വാർഡ് കാവുംഭാഗം ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിച്ചു. സി പി ഐ എം സ്ഥാനാർഥി കെ എൻ അനീഷ് 475 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കെ എൻ അനീഷിന് 680 വോട്ട് ലഭിച്ചു. ബി ജെ പിയിലെ ടി എം നിശാന്തിന് 205 വോട്ടും കോൺഗ്രസിലെ എ.കെ കുഞ്ഞികൃഷ്ണന് 188 വോട്ടുമാണ് ലഭിച്ചത്. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കണ്ണൂർ കണ്ണപുരം ഗ്രാമ പഞ്ചായത്ത്കയറ്റീൽ വാർഡ് ഉപതിരഞ്ഞെടുപ്പിൽ 265 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി.വി.ദാമോദരൻ വിജയിച്ചു. എൽ ഡി എഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു.
മാങ്ങാട്ടിടം പഞ്ചായത്തില്‍ കൈതേരി പന്ത്രണ്ടാം മൈല്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കാഞ്ഞാന്‍ ബാലന്‍ 305 വോട്ടിനു വിജയിച്ചു.