മുഖ്യ മന്ത്രിയും കേന്ദ്ര മന്ത്രിയും ഇന്ന് കണ്ണൂരില്‍ വിമാനമിറങ്ങും
കണ്ണൂർ രാജ്യാന്തര വിമാനത്തവിമാനത്താവളത്തിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ വിമാനമിറങ്ങിയതിനു പിന്നാലെ മുഖ്യ മന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരി തല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും വിമാനമിറങ്ങും. നാളെ ഉച്ചയ്ക്ക് 2.30 നും 3:30 നും ആണു തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും വിമാനം കയറി കണ്ണൂരിലെത്തുന്നത്.തലശ്ശേരി മഹി ബൈപ്പാസ് നിർമാണ പ്രവർത്തി ഉദ്ഘാടനത്തിനാണ് ഇരുവരും എത്തുന്നത്.വൈകുന്നേരം നാലിന് തലശേരി എരഞ്ഞോളി പഞ്ചായത്തു സ്റ്റേഡിയത്തിലാണ് ചടങ്ങു നടക്കുന്നത്.
ഉദ്ഘാടനത്തിന് മുമ്പേ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് കണ്ണൂര്‍ വിമാനത്താവളം തുറന്ന് കൊടുത്തതിന്റെ പേരിലുളള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഇന്ന് കണ്ണൂരില്‍ വിമാനമിറങ്ങുന്നത്.
വി.ആര്‍.എന്‍ ലോജിസ്റ്റിക് എന്ന സ്വകാര്യ കൊറിയര്‍ കമ്പനിയുടെ പ്രീമിയര്‍ വണ്‍ എ വിമാനത്തിലാണ് മുഖ്യമന്ത്രി കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ പറന്നിറങ്ങുക.നേവിയുടെ പ്രത്യേക വിമാനത്തില്‍ തൊട്ട് പിന്നാലെ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മട്ടന്നൂരില്‍ വിമാനമിറങ്ങും. ആറ് മണിയോടെ ഇരുവരും മടങ്ങും.