ആക്രമത്തിന് പിന്നില്‍ അയ്യപ്പവേഷമണിഞ്ഞ ബിജെപി ഗുണ്ടകള്‍; കടകംപള്ളി സുരേന്ദ്രന്‍
അയ്യപ്പവേഷമണിഞ്ഞ ബിജെപി ഗുണ്ടകളാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനിയെ തടഞ്ഞതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപിക്കാര്‍ തെറിവിളി നിര്‍ത്തിയാല്‍ സമാധാനം വരുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനിയേ കൂടാതെ ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിനായെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും രൂക്ഷമായാണ് വിശ്വാസികള്‍ പ്രതികരിക്കുന്നത്.
നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കമലേഷിനെ റിപ്പോര്‍ട്ടിങ്ങിനിടെ തടസപ്പെട്ടുത്തി. ന്യൂസ് 18 ന്‍റെ ക്യാമറ തല്ലിത്തകർത്തു. സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ടർ രാധിക രാമസ്വാമിയെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു. രാധികയെ വാഹനത്തിൽ നിന്ന് വലിച്ചിറക്കിയ പ്രതിഷേധക്കാർ വാഹനം അടിച്ചു തകർക്കുകയായിരുന്നു.