ജേക്കബ് തോമസിനെതിരെ ആദായനികുതി വകുപ്പിന്‍റെ നടപടി

മുന്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ ആദായനികുതി വകുപ്പിന്‍റെ നടപടി. തമിഴ്നാട് വിരുദാനഗറിലെ ഭൂമി കണ്ടുകെട്ടാന്‍ നടപടിയാരംഭിച്ചു. കൊച്ചിയടക്കമുള്ള കേരളത്തിലെ വീടുകളിൽ നോട്ടീസ് പതിച്ചു. ബിനാമി ഇടപാടിലൂടെ ഭൂമി സ്വന്തമാക്കിയെന്നാരോപിച്ചാണ് ആദായ നികുതി വകുപ്പിന്‍റെ നടപടി. ആദായനികുതി വകുപ്പിന്റെ ചെന്നൈ യൂണിറ്റാണ് ഇന്ന് ഉച്ചയോടെ നോട്ടീസ് പതിപ്പിച്ചിട്ടുള്ളത്.

error: Content is protected !!