‘ബലാത്സംഗം ചെയ്യുന്നവനെ ജീവനോടെ കത്തിക്കണം; പൊലീസിനെ ഏല്‍പിക്കേണ്ട’ ഗുജറാത്ത് എം.എല്‍.എ

ബലാത്സംഗം ചെയ്യുന്നവനെ ജീവനോടെ കത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് ഗുജറാത്ത് കോണ്‍ഗ്രസ് എം.എല്‍.എ. ഗുജറാത്തില്‍ 14മാസം പ്രായമായ കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസ് ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എ ജെനിബെന്‍ താക്കുറിന്റെ പരാമര്‍ശം.

”ഇന്ത്യയില്‍ നീതി ലഭിക്കാന്‍ എല്ലാവരും നിയമസംവിധാനങ്ങളിലൂടെ കടന്നു പോകണം. എന്നാല്‍ ബലാത്സംഗം പോലുള്ള അക്രമങ്ങള്‍ നടന്നാല്‍, 50-150 പേര്‍ മുന്നോട്ട് വന്ന് അത്തരം ക്രൂരത ചെയ്യുന്നവനെ ജീവനോടെ കത്തിക്കണം. അവനെ അതോടെ തീര്‍ത്തേക്കണം. പൊലീസിന് കൈമാറേണ്ട.” എം.എല്‍.എ പറഞ്ഞു. ഏതാനും സ്ത്രീകളോട് എം.എല്‍.എ ഇക്കാര്യം പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‌

സെപ്റ്റംബര്‍ 28നായിരുന്നു ഗുജറാത്തില്‍ 14മാസം പ്രായമായ കുഞ്ഞിനെ ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

error: Content is protected !!