ഇന്ധനവില വീണ്ടും കുതിച്ചുയരുന്നു

ഇന്ധന വില ഇന്ന് വീണ്ടും കൂടി പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോളിന് 85.07, ഡീസലിന് 79.83 രൂപയുമാണ് തിരുവനന്തപുരത്തെ ഇന്നത്തെ ഇന്ധനവില. കൊച്ചിയില്‍ പെട്രോളിന് 84.69 രൂപ, ഡീസലിന് 79.46 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 85.63 രൂപയും ഡീസലിന് 79.83 രൂപയുമാണ്. അതേസമയം രാജ്യത്തെ എണ്ണയുടെ റീട്ടെയില്‍ വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി എണ്ണ കമ്പനി മേധാവികളെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

ഇറാന് മേല്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തുവാനിരിക്കെ വില വീണ്ടും ഉയരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ആഗോള തലത്തിലെയും ഇന്ത്യയിലെയും എണ്ണ കമ്പനി മേധാവികളുമായി മോദി ചര്‍ച്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ പെട്രോളിനും ഡീസലിനും 2.50 രൂപ കുറച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചിരുന്നു. എക്‌സൈസ് തീരുവ 1.50 രൂപയും എണ്ണക്കമ്പനികള്‍ 1 രൂപയും കുറയ്ക്കുകയായിരുന്നു. എന്നാല്‍ എണ്ണ വീണ്ടു പഴയ സ്ഥിതിയില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍.

error: Content is protected !!