ട്രാന്‍സില്‍ ഫഹദിന്‍റെ നായിക നസ്രിയ തന്നെ

ഫഹദിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി് നസ്രിയ എത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇത് ശരിയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍. ‘ചിത്രത്തില്‍ എന്റെ നായിക നസ്രിയയാണ്. ട്രാന്‍സിന്റെ അടുത്ത ഷെഡ്യൂള്‍ ഡിസംബറില്‍ ആരംഭിക്കും ഫഹദ് വ്യക്തമാക്കി.

ബാലതാരമായി സിനിമയില്‍ വന്ന് ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത ഒരു നടി കൂടിയാണ് നസ്രിയ. കുസൃതിയും വികൃതിയും നിറഞ്ഞ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ക്ക് നസ്രിയ ജീവന്‍ നല്‍കിയിട്ടുണ്ട്. വിവാഹശേഷം അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെ നസ്രിയ തിരിച്ചുവരവ് നടത്തിയിരുന്നു.

ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ ട്രാന്‍സ് . ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി സിനിമയിലുണ്ട് . അമല്‍ നീരദാണ് ഛായാഗ്രഹണം .
വിന്റസന്റ് വടക്കന്‍ രചന നിര്‍വഹിക്കുന്ന ചിത്രം സംവിധായകന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് ബാനറിലാണ് ഒരുങ്ങുന്നത്.

error: Content is protected !!