ദേവസ്വം ബോര്‍ഡ് റദ്ദാക്കണമെന്ന ഹര്‍ജി: സര്‍ക്കാരിനും ബോര്‍ഡിനും സുപ്രീംകോടതി നോട്ടീസ്
കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാര്‍, തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ എന്നിവര്‍ക്കാണ് നോട്ടീസ്. സുബ്രഹ്മണ്യന്‍ സ്വാമി, ടിജി മോഹന്‍ദാസ്, എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ യുയു ലളിത്, കെഎം ജോസഫ് എന്നിവര്‍ അംഗങ്ങള്‍ ആയ ബെഞ്ചാണ് നോട്ടീസ് അയച്ചത്
സുബ്രഹ്മണ്യസ്വാമിയും ടിജി മോഹൻദാസുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. എൻഎസ്എസ്, എസ്എൻഡിപി എന്നീ സംഘടനകൾക്കും നോട്ടീസ് അയച്ചു. ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡുകളിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.