മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

കണ്ണൂര്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ വിദ്യാർത്ഥി തിരയില്‍പെട്ട് മുങ്ങി മരിച്ചു.
എറണാകുളം ഇടപ്പള്ളി സ്വദേശി സൈദ്മുഹമ്മദിൻറെ മകൻ സാദത്ത് (20) ആണ് മരിച്ചത്. ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ടാണ് അപകടം ഉണ്ടായത്. മദ്രസാ വിദ്യാർഥികളോടൊപ്പം ബീച്ച് സന്ദർശിക്കവെയാണ് അപകടം നടന്നത്.
തിരയില്‍പ്പെട്ട സാദത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല. മുഴപ്പാല അൽ വുദാ ദഅവ അറബിക്  കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയാണ് മരിച്ച സാദത്ത് .മൃതദേഹം തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് ആറരയോടെയാണ് സംഭവം.

error: Content is protected !!