ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് റിപ്പോര്‍ട്ടുകള്‍

സംസ്ഥാനത്ത് ദിനേന റിപ്പോര്‍ട്ട് ചെയ്യുന്നത് ശരാശരി 1790 കുറ്റകൃത്യങ്ങളെന്ന് റിപ്പോര്‍ട്ട്. 10 വര്‍ഷത്തിനിടെ കുറ്റകൃത്യത്തിന്റെ തോത് രണ്ടിരട്ടിയായെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ക്രിമിനല്‍ കേസുകള്‍ കൃത്യമായി റജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഐ.പി.സി, പ്രാദേശിക നിയമം, പ്രത്യേക നിയമം എന്നിവ പ്രകാരാണ് കേരളത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 6,52,904 കേസ് റജിസ്റ്റര്‍ ചെയ്തതായാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്.

ഐ.പി.സി.യില്‍ 2,36,698 കേസുകളും പ്രത്യേക നിയമത്തില്‍ 4,16,206 കേസുകകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കുട്ടികള്‍ക്കെതിരെയള്ള ആക്രമണങ്ങള്‍, പോക്‌സോ കേസുകള്‍ എന്നിവയും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ദിനേന ശരാശരി 39 സ്ത്രീകള്‍ ആക്രമത്തിന് ഇരയാട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് 14,524 കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2008ലിത് 9,704 ആയിരുന്നു.

ബലാല്‍സംഗം, മാനഭംഗം, ഗാര്‍ഹിക പിഡനം, സ്ത്രീധനമരണ എന്നിവയുമായി ബന്ധപ്പെട്ട് ഇതുവരെ 6662 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണത്തില്‍ ജൂണ്‍ വരെ 1931 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 3478 ആയിരുന്നു. ദിവസത്തില്‍ എട്ട് കുട്ടികളാണ് ഇരയാകുന്നത്. കേരളത്തില്‍ ദിവസേന എട്ട് കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നുവെന്നാണ് കണക്കുകള്‍. ഈ വര്‍ഷം ആഗസ്റ്റ് വരെ 2031 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ കൊല്ലമിത് 2697 ആയിരുന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയിലാണ് 234. കുറവ് കോഴിക്കോട് സിറ്റിയില്‍ 59,

error: Content is protected !!