ഐ.സി.ഐ.സി.ഐ ബാങ്ക് എംഡി ചന്ദാ കൊച്ചാര്‍ രാജിവച്ചു

ഐ.സി.ഐ.സി.ഐ ബാങ്ക് എംഡി ചന്ദാ കൊച്ചാര്‍ രാജിവച്ചു. അനധികൃതമായി വായ്പ അനുവദിച്ചതില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് രാജി. ബാങ്ക് സി.ഇ.ഒ ആയ സന്ദീപ് ബക്ഷിയാണ് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പുതിയ എംഡി. ബാങ്ക് ഔദ്യോഗികമായി ഇക്കാര്യം സ്ഥീരീകരിച്ചു.

ബാങ്കില്‍ നിന്ന് നേരത്തെ വിരമിക്കാന്‍ ചന്ദകൊച്ചാര്‍ നല്‍കിയ അപേക്ഷ ഐ.സി.ഐ.സി.ഐ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് അംഗീകരിച്ചു. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിനെയാണ് ഐ.സി.ഐ.സി.ഐ ഇക്കാര്യം അറിയിച്ചത്.

ചന്ദാ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനുമെതിരെയാണ് അന്വേഷണം. നഷ്ടത്തിലായ വിഡിയോ കോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ അനുവദിച്ചതിന് പിന്നിൽ ചന്ദ കൊച്ചാറിന്റെ വ്യക്തി താൽപര്യങ്ങളുണ്ടെന്നും അവരുടെ കുടുംബങ്ങൾ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമാണ് ആരോപണം.

error: Content is protected !!