‘പ്ലാന്‍ ബി, രക്തമൊഴുക്കല്‍’ പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ കേസ്

സന്നിധാനത്ത് യുവതികള്‍ കയറിയാല്‍ രക്തമൊഴുക്കി നടയടപ്പിക്കാന്‍ പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തിയ അയ്യപ്പധര്‍മ സേന പ്രസിഡന്‍റ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തു‍. വിവാദ പ്രസ്താവനയ്ക്കെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍  സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ 20 പേര്‍ കാത്തു നിന്നിരുന്നെന്നാണ് രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയത്. സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടാന്‍ ആരുടേയും അനുവാദം ആവശ്യമില്ല. അടച്ച നട തുറക്കണം എന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരമില്ല.

ഈ സാധ്യത ഉപയോഗിക്കാനായി തയ്യാറായ ഒരു സംഘം ആളുകള്‍ സന്നിധാനത്ത് ഉണ്ടായിരുന്നു. ഇനി നട തുറക്കുന്ന ദിവസങ്ങളിലും അവര്‍ അവിടെ തന്നെ കാണുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തിരുന്നു. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള പ്ലാന്‍ ബിയും ഇതായിരുന്നെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.

error: Content is protected !!