മല്‍സരയോട്ടമല്ല ജീവന്‍ രക്ഷിക്കാനുള്ള ഓട്ടം; ബസ് ജീവനക്കാരുടെ ഇടപെടല്‍ യാത്രക്കാരന്‍റെ ജീവന്‍ രക്ഷിച്ചു

ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ യാത്രക്കാരന്‍റെ ജീവന്‍ രക്ഷിച്ചു. പരിയാരം മെഡിക്കൽ കോളേജ് സഹകരണ ഹൃദയാലയിൽ ജോലി ചെയ്യുന്ന ശ്രീ ഹരീഷിനാണ് ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും ഇടപെടലിലൂടെ ജീവന്‍ തിരിച്ചു കിട്ടിയത്. രാജഗിരി-കോഴിക്കോട് റൂട്ടിൽ ഓടുന്ന ജാൻവി ബസ്സിൽ വെച്ച് ഹരീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ബസ്സിലെ ജീവനക്കാരും യാത്രക്കാരും അവസരോചിതമായി ഇടപെടുകയും മറ്റ് സ്റ്റോപ്പുകളിൽ നിർത്താതെ മിനുട്ടുകൾക്കുള്ളിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

ബസ്സിൽ ഉണ്ടായിരുന്ന പരിയാരം മെഡിക്കൽ കോളേജ് ഫാർമസി ജീവനക്കാരനായ ശ്രീ രംഗനാഥ്  ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവർത്തകരെ വിവരമറിയിച്ചു. ബസ്സ് ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ  ജീവനക്കാർ ആവശ്യമായ മുന്നൊരുക്കങ്ങൾ സജ്ജീകരിക്കുകയും ചെയ്തു. സ്വകാര്യ ബസ്സുകള്‍ സാമ്പത്തിക ലാഭത്തിനു വേണ്ടി മത്സരയോട്ടം നടത്തുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് കണ്ണൂരില്‍ നിന്നും ഈ നല്ല വാര്‍ത്ത.

error: Content is protected !!