ബ്രൂവറി: എക്സൈസ് വകുപ്പിന്‍റെ പത്രക്കുറിപ്പിനെക്കുറിച്ച് അന്വേഷണം

ബ്രൂവറി വിഷയത്തില്‍ എക്സൈസിന്റെ പേരില്‍ പുറത്തിറങ്ങിയ പത്രക്കുറിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് അഡീ. ചീഫ് സെക്രട്ടറി ആശാ തോമസ് ആഭ്യന്തരവകുപ്പിനു കത്തു നല്‍കി. തന്റെ അനുമതിയില്ലാതെ പത്രക്കുറിപ്പ് പുറത്തിറങ്ങിയോ എന്ന് അന്വേഷിക്കണമെന്നതാണ് ആവശ്യം. വകുപ്പുതല അന്വേഷണത്തിന് എക്സൈസ് ഡപ്യൂട്ടി സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
ബ്രൂവറിയ്ക്ക് അനുമതി കൊടുത്തത് ഏകെ ആണന്‍റണിയാണ്. ഇത് പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവിന്‍റെ വാദം പൊളിഞ്ഞു എന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് എക്സൈസ് വകുപ്പിന്‍റെ പേരില്‍ പുറത്തുവന്നത്. എന്നാല്‍ ഈ വാര്‍ത്താ കുറിപ്പ് ചട്ടലംഘനം ആണെന്ന് വ്യക്തമാക്കി ചെന്നിത്തല സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. രാഷ്ട്രീയക്കാരെപോലെ ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന് പതിവില്ലെന്നായിരുന്നു അദ്ദേഹം പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.
ഇത്തരം ഉദ്യോഗസ്ഥരെ തെരുവില്‍ നേരിടുമെന്നാണ് കെ മുരളീധരന്‍ ഇതിനെതിരെ ആഞ്ഞടിച്ചത്. പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയതോടെ വാര്‍ത്താ കുറിപ്പ് വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കുറിപ്പില്‍ അന്വേഷണം വേണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.