നാളത്തെ ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. ശബരിമല കർമ്മ സമിതിയാണ് നാളെ സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തജനങ്ങളെ പൊലീസ് അതിക്രൂരമായി തല്ലി ചതച്ചതില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബിജെപി അറിയിച്ചു.

എന്‍.ഡി.എ ചെയര്‍മാന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ളപത്തനംതിട്ടയില്‍ നടത്തിയ പത്രസമ്മേളത്തിലാണ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചത്. ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരക്കണം എന്ന് എന്‍.ഡി.എ ആഹ്വാനം ചെയ്തു. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണിവരെയായിരിക്കും ഹര്‍ത്താല്‍.

error: Content is protected !!