ബിജെപി കണ്ണൂര്‍ ആസ്ഥാന മന്ദിരം ‘മാരാര്‍ജി ഭവന്‍’ അമിത് ഷാ ഉദ്ഘാടനം ചെയ്തു

ബിജെപി കണ്ണൂര്‍ ജില്ലാ ആസ്ഥാന മന്ദിരം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്തു. കണ്ണൂർ വിമാനത്താവളത്തിൽ രാവിലെ 11.30 മണിക്ക് പ്രത്യേക വിമാനത്തിൽ ഇറങ്ങിയ  അമിത്ഷാ 12.45 മണിയോടെയാണ് കണ്ണൂരിൽ എത്തിയത്.വിമാനത്താവളത്തിൽ ഇറങ്ങിയ അമിത് ഷാ കാർമാർഗ്ഗം ഇരു ചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് കണ്ണൂരിൽ എത്തിയത്.

താളിക്കാവിൽ എത്തിയ ദേശീയ അധ്യക്ഷനെ ബലിദാനികളുടെ മക്കളായ വിസ്മയ സന്തോഷ്, ദേവാംഗന രാമചന്ദ്രൻ എന്നിവർ തിലകം ചാർത്തി സ്വീകരിച്ചു, തുടർന്ന് മാരാർജി മന്ദിരം അമിത് ഷാ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

തളിക്കാവ് മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഷാ ഉദ്ഘാടനം ചെയ്യ്തു. സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള, നേതാക്കളായ എം.ടി രമേശ്, പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭൻ ,ശോഭ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ അമിത് ഷായ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ബലിദാൻ സ്മൃതികുടീരവും അമിത് ഷാ ഉദ്ഘാടനം ചെയ്തു. കെ.ജി മാരാരുടെ വെങ്കല പ്രതിമ പി.എസ് ശ്രിധരൻ പിള്ള അനാഛാദനം ചെയ്തു.

error: Content is protected !!