ശബരിമല: ബിഡിജെഎസ് സമരവുമായി മുന്നോട്ടെന്ന് തുഷാർ വെള്ളാപ്പള്ളി
ശബരിമല വിഷയത്തിൽ ബിജിജെഎസ് സമരവുമായി മുന്നോട്ടെന്ന് തുഷാർ വെള്ളാപ്പള്ളി. വിശ്വാസികള്‍ക്കൊപ്പം തന്നെയാണ് എസ്എന്‍ഡിപി. പ്രവര്‍ത്തകരോട് സമരത്തെ അനുകൂലിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി.
ശബരിമല സ്ത്രീപ്രവേശനത്തിനെതിരെയുള്ള സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപി ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നയത്തിനെതിരെ എസ്എന്‍ഡിപിയും ബിജെപിയും ഒന്നിച്ചുനിന്ന് പോരാടണമെന്ന അമിത് ഷായുടെ പറഞ്ഞതിന് പിന്നാലെയാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. അമിത് ഷാ ഉദ്ദേശിച്ചത് ബിഡിജെഎസിനെ ആയിരിക്കണമെന്നും എസ്എന്‍ഡിപി ഭക്തകര്‍ക്കൊപ്പമുണ്ടെന്നുമാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്.