124 രാജ്യങ്ങളിലെ കലാകാരന്മാർ അണിനിരന്ന മഹാത്മാ ഗാന്ധിയുടെ പ്രിയപ്പെട്ട ഭജൻ : വീഡിയോ കാണാം

മഹാത്മാ ഗാന്ധിയുടെ പ്രിയപ്പെട്ട ഭജൻ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. 124 രാജ്യങ്ങളിലെ കലാകാരന്മാർ ഭാഗമായ വീഡിയോ ആല്‍ബമാണ് പുറത്തിറക്കിയത്.ഗാന്ധിയുടെ 150ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് നടന്ന ഒരു വർഷം നീണ്ട ആഘോഷപരിപാടികളുടെ സമാപന സമ്മേളനത്തിലാണ് പ്രധാനമന്ത്രി വീഡിയോ പുറത്തുവിട്ടത്.
ഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട വൈഷ്ണവ ജനതേ എന്ന് തുടങ്ങുന്ന ഭജൻ വീഡിയോയിലാണ് 124 രാജ്യങ്ങളിലെ കലാകാരന്മാർ ഭാഗമായത്. ന്യൂഡൽഹിയിൽ നടന്ന മഹാത്മ ഗാന്ധി സാനിറ്റേഷൻ കോൺഫറൻസിന്റെ സമാപന സമ്മേളനത്തിലായിരുന്നു വീഡിയോ പ്രകാശനം നടന്നത്.
അർമേനിയ മുതൽ അംഗോള വരെ, ശ്രീലങ്ക മുതൽ സെർബിയ വരെ, ഇറാഖ് മുതൽ ഐസ്ലന്‌റ് വരെ, അങ്ങനെ വിവിധ രാജ്യങ്ങളിലെ പാട്ടുകാരും സംഗീതജ്ഞരും ഗാന്ധിയുടെ പ്രിയപ്പെട്ട ഭജന്റെ ഭാഗമായി. നർസിംഗ് മേഹ്ത എന്ന കവി എഴുതിയ ഈ ഭജൻ ഗാന്ധിയുടെ ദിവസേനയുള്ള പ്രാർഥനയുടെ ഭാഗമായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വീഡിയോയുടെ പല ഭാഗങ്ങൾ ചേർത്താണ് ഇങ്ങനെയൊരു ആഗോള ഒത്തുചേരൽ അണിയറപ്രവർത്തകർ തയ്യാറാക്കിയത്.
വീഡിയോ കാണാം