മാതാവിനെ സന്ദര്‍ശിക്കാന്‍ മദനിക്ക് അനുമതി

അര്‍ബുദരോഗം ബാധിച്ച ഗുരുതരാവസ്ഥയില്‍ തുടരുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് ബെംഗളൂരു സ്ഫോടനക്കേസ് വിചാരണകോടതി അനുവാദം നല്‍കി. ഒക്ടോബർ 28 മുതൽ നവംബർ 4 വരെയാണ് കേരളത്തിലേക്ക് പോകാനാണ് കോടതി അനുവാദം നല്‍കിയത്. നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന മദ്ദനിക്ക് ബെംഗളൂരു വിട്ടു പുറത്തു പോകുന്നതിന് വിലക്കുണ്ട്.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഉമ്മ ഗുരുതരാവസ്ഥയിലാണെന്നും ഈ സാഹചര്യത്തില്‍ രണ്ടാഴ്ച്ച കാലത്തേക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി തരണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിക്കുകയായിരുന്നു.

error: Content is protected !!