ചോദ്യപേപ്പറിലെ അപാകത; ബി.കോം പരീക്ഷ റദ്ദാക്കി
കണ്ണൂര്‍ യൂണിവേഴ്സിറ്റി ഒക്ടോബര്‍ 22 ന് നടത്തിയ ബികോം അഞ്ചാം സെമസ്റ്റര്‍ പരീക്ഷ റദ്ദാക്കി. ഇന്‍കം ടാക്സ് ലോ ആന്‍ഡ് പ്രാക്സ്ടീസ് എന്ന പേപ്പറിന്റെ പരീക്ഷയാണ് റദ്ദാക്കിയത്. ചോദ്യപേപ്പറിലെ ഭൂരിഭാഗം ചോദ്യങ്ങളും നാലാം സെമസ്റ്റര്‍ പാഠഭാഗങ്ങളില്‍ നിന്നും ഉള്ളവയാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷ റദ്ദ് ചെയ്തതത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.