എടിഎം കവർച്ചാ ശ്രമം: പ്രതി പിടിയിലായത് കള്ളുഷാപ്പില്‍ നിന്ന്‍

ചാവക്കാട് എടിഎം കവർച്ചാ ശ്രമം നടത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ പിന്‍തുടര്‍ന്ന് കള്ളനെ മണിക്കൂറുകള്‍ക്കകം പൊലീസ്  പിടികൂടുകയായിരുന്നു. ബിഹാർ സ്വദേശി ശ്രാവണ്‍ ആണ് അറസ്റ്റിലായത്.

രാവിലെ ആറു മണിയോടെ എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ എത്തിയ നാട്ടുകാരനാണ് കവര്‍ച്ചാശ്രമം പൊലീസിനെ അറിയിച്ചത്. എ.ടി.എമ്മിന്റെ മോണിറ്റര്‍ തകര്‍ത്തനിലയിലായിരുന്നു. മുന്‍വശത്തെ വാതിലും  തുറന്നിട്ടുണ്ട്. പക്ഷേ, പണം നഷ്ടപ്പെട്ടില്ല.

എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ നാട്ടുകാരെ കാണിച്ചതോടെ കള്ളനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. തുടർന്ന് ചാവക്കാട് സിഐ യുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്. ബ്ലാങ്ങാട് കടപ്പുറത്തെ കള്ളുഷാപ്പില്‍ നിന്ന് പ്രതിയെ പിടികൂടിയത്.

ഷാപ്പിന് പുറകില്‍ മദ്യ ലഹരിയില്‍ വിശ്രമിക്കുകയായിരുന്നു പ്രതി ആദ്യം കുറ്റം നിഷേധിച്ചു. സിസിടിവി ദൃശ്യം കാണിച്ചതോടെ കുറ്റം സമ്മതിച്ചു. മദ്യലഹരിയില്‍ കവര്‍ച്ചാശ്രമം നടത്തിയെന്നായിരുന്നു പ്രതിയുടെ മൊഴി.

error: Content is protected !!