കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന ആദ്യ യാത്രികനാവാന്‍ അമിത് ഷാ

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന ആദ്യ യാത്രികനാവാന്‍ അമിത് ഷാ ഒരുങ്ങുന്നു. ഉദ്ഘാടനത്തിനു മുന്‍പ് കണ്ണൂരില്‍ വിമാനമിറക്കാന്‍ അനുമതി തേടി അമിത് ഷാ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് അപേക്ഷ നല്‍കി. ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനാണ് ഷാ കണ്ണൂരില്‍ എത്തുന്നത്. ഇതിനായി കോഴിക്കോട് വിമാനമിറങ്ങി റോഡ്‌ മാര്‍ഗം കണ്ണൂരില്‍ എത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കണ്ണൂര്‍ വിമാനത്തവളത്തിന് അന്തിമ അനുമതി ലഭിച്ചതോടെ ഇവിടെ വിമാനമിറക്കാന്‍ ആലോചിക്കുകയായിരുന്നു. അനുമതി ലഭിച്ചാല്‍ പ്രത്യേക പ്രൈവറ്റ് വിമാനത്തിലാവും അമിത് ഷാ എത്തുക.

അതേസമയം ഉദ്ഘാടനത്തിന് മുന്‍പേ സ്വകാര്യ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ്. അനുമതി ലഭിച്ചാല്‍ കണ്ണൂരില്‍ പറന്നിറങ്ങുന്ന ആദ്യ യാത്രികനായി അമിത് ഷാ മാറും.

error: Content is protected !!