പ്രശ്നങ്ങള്‍ പരിഹരിക്കണം, മോഹന്‍ലാല്‍ നടിമാര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കണം: എകെ. ബാലന്‍

ഡ.ബ്ല്യൂ.സി.സി ഉന്നയിച്ച പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണമെന്നു മന്ത്രി എ.കെ. ബാലന്‍. മോഹന്‍ലാല്‍ നടിമാര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കണം. വനിതാകൂട്ടായ്മയ്ക്കു തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ എത്രയുംവേഗം നീക്കണം. സര്‍ക്കാര്‍ പ്രശ്നത്തില്‍ കക്ഷിയല്ല, ആവശ്യപ്പെട്ടാല്‍മാത്രം ഇടപെടും. സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

ഡബ്ല്യു.സി.സി അംഗങ്ങള്‍ക്ക് പിന്തുണയുമായി മന്ത്രിമാരായ ജെ. മെഴ്‌സിക്കുട്ടിയമ്മയും വി.എസ് സുനില്‍ കുമാറും രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ എന്നും ഇരകള്‍ക്കൊപ്പമാണ്. അവര്‍ ഒരിക്കലും അനാഥമാകില്ല. ഡബ്ല്യു.സി.സി അംഗങ്ങള്‍ സംഘടനക്ക് ഉള്ളില്‍ നിന്ന് തന്നെ പോരാടണം. സൈബര്‍ ആക്രമണത്തില്‍ നടിമാര്‍ ഭയപ്പെടരുതെന്നും മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വെളിപ്പെടുത്തലുകള്‍ ഗൗരവമുള്ളതെന്നും സര്‍ക്കാരിനു മാറിനില്‍ക്കാനാവില്ലെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചു.

error: Content is protected !!