ആധാര്‍വഴി നല്‍കിയ സിം കാര്‍ഡുകള്‍ റദ്ദാക്കില്ല

ആധാര്‍ ഉപയോഗിച്ചു വാങ്ങിയ സിം കാര്‍ഡുകള്‍ റദ്ദാവില്ലെന്നു യു.ഐ.ഡി.എ.ഐയും ടെലികോം വകുപ്പും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡ് മാത്രമല്ല മറ്റു തിരിച്ചറിയല്‍ രേഖകളും മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കാം.
സിം കാര്‍ഡുകള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് തന്നെ നല്‍കണം എന്ന് നിര്‍ബന്ധമില്ലെന്നു സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ച സിം കാര്‍ഡുകള്‍ റദ്ദാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. ആധാര്‍ ഡീലിങ്ക് ചെയ്യാന്‍ താല്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് അപേക്ഷയും മറ്റു തിരിച്ചറിയല്‍ രേഖകളും നല്‍കാമെന്നും പ്രസ്താവനയില്‍ പറയുന്നു.
മൊബൈല്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടെന്നു സുപ്രീം കോടതി വിധി വന്ന ശേഷം മറ്റു തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരുമോ എന്നുള്ള പ്രചാരണം ആശങ്ക പരാതിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നു ടെലികോം വകുപ്പ് പ്രസ്താവനയില്‍ പറയുന്നു.