ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സന്യാസി അറസ്റ്റില്‍

ആളൂർ കൊറ്റനെല്ലൂർ ശ്രീ ബ്രഹ്മാനന്ദാലയത്തിൽ ഏഴ് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ സ്വാമി ശ്രീനാരായണ ധർമവ്രതൻ പിടിയിൽ. ഇരിഞ്ഞാലക്കുടക്കടുത്ത്‌ ആളൂർ കൊറ്റനെല്ലൂർ ശ്രീ ബ്രഹ്‌മാനന്ദാലയത്തിലെ സന്യാസിയാണ് ശ്രീ നാരായണ ധർമവ്രതൻ. ചെന്നൈയിൽനിന്ന്‌ അറസ്‌റ്റ്‌ ചെയ്‌ത ഇയാളെ തൃശൂരിൽ കൊണ്ടുവന്നു.

ഇടുക്കി പെരുവന്താനം സ്വദേശിയായ ഇയാളുടെ യഥാർത്ഥ പേര്‌ താമരാക്ഷൻ എന്നാണ്‌. പീഡനത്തിനിരയായ കുട്ടികൾ ദരിദ്ര ചുറ്റുപാടിലുള്ളവരാണ്‌. ആശ്രമത്തിൽ കഴിയുന്ന കുട്ടികളെ ഇയാൾ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന്‌ പറയുന്നു. കുട്ടികൾക്ക്‌ നടത്തിയ കൗൺസിലിലാണ്‌ പീഡനവിവരം അറിഞ്ഞത്‌.

error: Content is protected !!