ഫോട്ടോ പ്രചരിപ്പിച്ചതിന് മിഷനറീസ് ഓഫ് ജീസസ് സഭയ്ക്കെതിരെ കേസ്
പരാതിനൽകിയ കന്യാസ്ത്രീയുടെ ഫോട്ടോ പ്രചരിപ്പിച്ചതിന് മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയ്ക്കെതിരെ പോലീസ് കേസ്.ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണ കമ്മിഷന്‍റെ പ്രാഥമിക കണ്ടെത്തലുകള്‍ എന്നപേരിൽ സഭ പുറത്തിറക്കിയ പത്രക്കുറിപ്പിനൊപ്പമാണ് ഫോട്ടോ മാധ്യമങ്ങൾക്ക് നൽകിയത് പ്രസിദ്ധീകരിക്കുമ്പോൾ തിരിച്ചറിയും വിധം നൽകിയാൽ സഭ ഉത്തരവാദി അല്ലെന്നും കുറിപ്പിൽ പറഞ്ഞിട്ടുണ്ട് .എന്നാൽ നിയമ പ്രകാരം പീഡനക്കേസിലെ പ്രതിയെ തിരിച്ചറിയും വിധം വിവരങ്ങൾ പുറത്തു വിടാൻ പാടില്ല. ഈ നിയമത്തെ കാറ്റില്‍പ്പറത്തിയാണ് മിഷറീസ് ഓഫ് ജീസസിന്‍റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ ഗൂഢാലോചന നടത്തി എന്നും സഭ ആരോപിക്കുന്നു.