പ്രളയക്കെടുതി: 26ന് പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി അനുമതി തേടി

പ്രളയക്കെടുതിയില്‍ നിന്ന് കര കയറുന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കാണാന്‍ സമയം തേടി. ഈ മാസം 26 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ സമയം തേടിയത്.

അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി ഇന്ന് പുലര്‍ച്ചേയാണ് മുഖ്യമന്ത്രി കേരളത്തില്‍ എത്തിയത്. ഇരുപത്തിയഞ്ചാം തിയ്യതി സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ദല്‍ഹിക്കു പോകും.

സംസ്ഥാനത്തെ പ്രളയക്കെടുതി കണക്കാക്കാന്‍ കേന്ദ്ര ആഭ്യന്തര സ്‌പെഷ്യല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുകൊണ്ടിരിക്കുകയാണ് പ്രളയനഷ്ടം വിലയിരുത്തി കേന്ദ്ര മാനദണ്ഡപ്രകാരം 4796.35 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സന്ദര്‍ശനം. നാളെ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും കേന്ദ്രസംഘവുമായി ചര്‍ച്ചനടത്തും. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് അനുമതി ചോദിച്ചിട്ടും പ്രധാനമന്ത്രിയെ കാണാന്‍ സമയം അനുവദിച്ചിരുന്നില്ല. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായായിരുന്നു മുഖ്യമന്ത്രി അനുമതി തേടിയത്. ഇതിനു മുമ്പ് മൂന്നു തവണയോളം പ്രധാനമന്ത്രി മുഖ്യമന്ത്രിയ്ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചിരുന്നു.

error: Content is protected !!