പെരിയാറിന്‍റെ പ്രതിമയ്ക്ക് നേരെ ചെരിപ്പെറിഞ്ഞ സംഭവം : ബിജെപി പ്രവർത്തകന്‍ അറസ്റ്റില്‍

തമിഴ് സാമൂഹിക പരിഷ്കർത്താവ് പെരിയാർ ഇ.വി.രാമസ്വാമിയുടെ പ്രതിമയ്ക്ക് നേരെ ചെരിപ്പെറിഞ്ഞ ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ ചെയ്തു. ചെന്നെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബിജെപി പ്രവര്‍ത്തകന്‍ ഡി. ജഗദീശനാണ് അറസ്റ്റിലായത്.

പെരിയാറിന്റെ 139 ആം ജനമദിനാഘോഷങ്ങൾക്കിടെ ആയിരുന്നു അക്രമണം.തിരുപ്പൂരിലും അന്നാസാലെയിലെയും പെരിയാർ പ്രതിമകൾക്ക് നേരെയും അക്രമണം ഉണ്ടായി. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി ഡി.വിജയകുമാർ വ്യക്തമാക്കി. സംഭവത്തിൽ ഡിഎംകെ എഐഡിഎംകെ പാർട്ടികൾ അപലപിച്ചെങ്കിലും ബിജെപി പ്രതികരിച്ചിട്ടില്ല.

error: Content is protected !!